വുഹാൻ: കോമണ്‍വെൽത്ത് ഗെയിംസിലെ ഗംഭീര പ്രകടനത്തിനുശേഷം സൈന നെഹ്വാൾ, പി.വി. സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവർ ബാഡ്മിന്റണ്‍ ഏഷ്യ ചാന്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ കടന്നു.
സൈനയും സിന്ധുവും നേരിടുള്ള ഗെയിമുകൾക്ക് ജയിച്ചപ്പോൾ ശ്രീകാന്തിനു ശക്തമായ മത്സരം നേരിടേണ്ടിവന്നു. കോമണ്‍വെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് സൈന സിംഗപ്പുരിന്റെ യോ ജി മിനെ 21-12, 21-9നും വെളളി നേടിയ സിന്ധു ചൈനീസ് തായ്പേയുടെ പൈ യു പോയെ 21-14, 21-19നും തോൽപിച്ചു.
പുരുഷ സിംഗിൾസിൽ ശ്രീകാന്ത് ജപ്പാന്റെ കെന്റ നിഷിമോട്ടയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കി. 13-21, 21-16,21-16നായിരുന്നു ശ്രീകാന്തിന്റെ ജയം.