ഡിഎന്‍എ പരിശോധനാഫലം പുറത്ത്! വാഴമുട്ടത്ത് കുറ്റിക്കാട്ടില്‍ നിന്ന് ലഭിച്ച മൃതദേഹം കാണാതായ വിദേശ വനിത ലിഗയുടെത് തന്നെ; ആ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു

തി​രു​വ​ന​ന്ത​പു​രം: വാ​ഴ​മു​ട്ട​ത്ത് കു​റ്റി​ക്കാ​ട്ടി​ൽ നി​ന്ന് ല​ഭി​ച്ച മൃ​ത​ദേ​ഹം കാ​ണാ​താ​യ വി​ദേ​ശ വ​നി​ത ലി​ഗ​യു​ടെ​ത് ത​ന്നെ​യാ​ണെ​ന്ന് ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ചു. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്നു ത​ന്നെ കോ​ട​തി​വ​ഴി പോ​ലീ​സി​ന് കൈ​മാ​റും. ലി​ഗ​യു​ടെ സ​ഹോ​ദ​രി എ​ലി​സ​യു​ടെ ര​ക്ത​വും മൃ​ത​ദേ​ഹ​ത്തി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​ണ് രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ ടെ​ക്നോ​ള​ജി ല​ബോ​റ​ട്ട​റി​യി​ല്‍ പ​രി​ശോ​ധ​ന​യ​ക്ക് അ​യ​ച്ച​ത്.

അ​തേ​സ​മ​യം മൃ​ത​ദേ​ഹം ലീ​ഗ​യു​ടേ​താ​ണെ​ന്ന് പൊ​ലീ​സ് നേ​ര​ത്തെ ത​ന്നെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ത് പ്ര​ധാ​ന​മാ​യും മൂ​ന്ന് കാ​ര​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. മൃ​ത​ദേ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ടി​വ​സ്ത്ര​ത്തി​ലെ ബ്രാ​ന്‍റ് നെ​യിം ലി​ഗ​യു​ടെ രാ​ജ്യ​ത്തെ ക​മ്പ​നി​യു​ടേ​താ​ണ് മ​റ്റൊ​ന്ന് മൃ​ത​ദേ​ഹ​ത്തി​ന​രി​കി​ൽ​നി​ന്ന് ല​ഭി​ച്ച സി​ഗ​ര​റ്റ് പാ​ക്ക​റ്റും ത​ല​മു​ടി​യി​ലെ സാ​മ്യ​വു​മാ​ണ് .

കൂ​ടാ​തെ സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് ലി​ഗ ന​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ സി ​സി ടി ​വി ദൃ​ശ്യ​ങ്ങ​ളും പൊ​ലീ​സി​ന് ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ​യാ​ണ് ഡി ​എ​ൻ എ ​പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്ത് വ​രു​ന്ന​തി​ന് മു​മ്പേ​ത​ന്നെ മൃ​ത​ദേ​ഹം ലി​ഗ​യു​ടേ​താ​ണെ​ന്ന് പൊ​ലീ​സ് ഉ​റ​പ്പി​ച്ച​ത്. മാ​ര്‍​ച്ച് 14നാ​ണ് ലി​ഗ​യെ കാ​ണാ​താ​യ​ത്.

Related posts