എന്ത് കാര്യത്തില്‍ സംശയമുണ്ടായാലും ആളുകള്‍, പ്രത്യേകിച്ച് യുവതലമുറ ചെയ്യന്നത് ഗൂഗിളില്‍ പരതുക എന്നതാണ്. നിമിഷങ്ങള്‍ക്കകം ഒരുവിധപ്പെട്ട എന്ത് സംശയത്തിനും ഉത്തരം കിട്ടുകയും ചെയ്യും. ചിലപ്പോഴൊക്കെ കൃത്യമായ സംശയം ചോദിക്കണമെന്നുപോലുമില്ല.
അതുമായി ബന്ധപ്പെട്ട ഏതെങ്കിലും വാക്കുകള്‍ വെറുതെ അടിക്കുകയേ വേണ്ടൂ. എങ്കിലും ഗൂഗിളിനും പലപ്പോഴും തെറ്റ് പറ്റാറുണ്ട്. അത്തരത്തില്‍ ഗൂഗിളിന് സംഭവിച്ച ഒരു തെറ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കാര്യത്തിലാണ് ആ തെറ്റ് സംഭവിച്ചിരിക്കുന്നത്.
ഗൂഗിളില്‍ ‘India First PM’ എന്ന് അടിച്ചുകൊടുത്തു നോക്കൂ. പേര് ജവഹര്‍ലാല്‍ നെഹ്റു എന്ന് വരുമെങ്കിലും ചിത്രം ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ് വരിക. വിക്കീപീഡിയയിലെ ‘ലിസ്റ്റ് ഓഫ് പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ’ പട്ടികയില്‍ നെഹ്റുവിന്റെ പേരിന് സമീപം പ്രത്യക്ഷപ്പെടുന്നത് മോദിയുടെ ചിത്രമാണ്. ബുധനാഴ്ചയാണ് ഇക്കാര്യം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.
ഇതേ തുടര്‍ന്ന് ട്വിറ്ററില്‍ നിരവധി പേര് ഇക്കാര്യം ചൂണ്ടിക്കാട്ടി. ഗൂഗിളിന്റെ തെറ്റ് ചൂണ്ടിക്കാട്ടി നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുമുണ്ട്. ഗൂഗിളിന്റെയാണോ വിക്കീപീഡിയയുടേതാണോ തെറ്റ് എന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഏതായാലും മോദി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക തന്നെയാണ് ഈ തെറ്റ് നല്‍കിയിരിക്കുന്നത്.