ഇ​വി​ടെ ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ന് അഞ്ചു രൂ​പ, എ​ന്നാ​ലും ലാ​ഭം;  ബാലകൃഷ്ണന്‍റെ ലാഭക്കണക്കിങ്ങനെ…

ഏ.​ജെ.​വിൻസ​ൻ

കാ​ഞ്ഞാ​ണി: ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ന് വെ​റും അ​ഞ്ച് രൂ​പ.​ കു​പ്പി​യോ പാ​ത്രമോ ​കൊ​ണ്ടു​വ​ര​ണം. പ്ലാ​സ്റ്റിക്​ കു​പ്പി ഒ​ഴിവാ​ക്കി​യാ​ൽ അ​ത്ര​യും പ്ര​കൃ​തി​ക്ക് ഗു​ണ​മാ​കും. കാ​ഞ്ഞാ​ണി സെ​ന്‍റ​റി​ലെ ത​ണ്ടേ​യ്ക്ക​ൽ സ്റ്റോ​ഴ്സി​ലാ​ണ് ഒ​രാ​ഴ്ച​യാ​യി 5 രൂ​പ​ക്ക് ഒ​രു ലി​റ്റ​ർ വെ​ള്ളം ന​ല്കു​ന്ന​ത്.​എ​ന്നാ​ലും ലാ​ഭ​മാ​ണെ​ന്ന് ഉ​ട​മ ബാ​ല​കൃ​ഷ്ണ​ൻ.​

ഒ​രു ലി​റ്റ​ർ വെ​ള്ള​ത്തി​ന് 20 രൂ​പ​യും 12 രൂ​പ​യു​മെ​ല്ലാം വി​ല്പ​ന വി​ല​യെ ചൊ​ല്ലി ത​ർ​ക്കം പൊ​ടി​പൊ​ടി​ക്കു​ന്പോ​ഴാ​ണ് ബാ​ല​കൃ​ഷ്ണ​ന്‍റെ ഈ ​കു​ടി​വെ​ള്ള വി​ല്പ​ന. കു​ടി​വെ​ള്ള​ക്ക​ന്പ​നി​ക്കാ​രി​ൽ നി​ന്ന് 20 ലി​റ്റർ വെ​ള്ള​ത്തി​ന്‍റെ ഒ​രു കാ​ൻ വാ​ങ്ങാ​ൻ 50 രൂ​പ.

ഒ​രു ലി​റ്റ​റി​ന് ശ​രാ​ശ​രി 2.50. ഒ​രു ലി​റ്റ​ർ വെ​ള്ളം 5 രൂ​പ​യ്ക്ക് ന​ല്കി​യാ​ലും 2.50 ലാ​ഭം കി​ട്ടു​മെ​ന്ന് ബാ​ല​കൃ​ഷ്ണ​ൻ. ഇ​നി സീ​ൽ ചെ​യ്ത ഒ​രു ലി​റ്റ​ർ കു​പ്പി​വെ​ള്ള​വും ക​ന്പനി വി​ല​യാ​യ 20 രൂ​പ​ക്ക് ത​ന്നെ ബാ​ല​കൃ​ഷ്ണ​ൻ ന​ല്കും.

Related posts