അലനല്ലൂർ: എടത്തനാട്ടുകരയിലെ മോഷണ പരന്പരക്ക് അറുതിയായില്ല. ചിരട്ടക്കുളം കവുങ്ങതൊടി റഷീദിന്റെ വീട്ടിലാണ് നാട്ടുക്കാരെ ഭീതിയിലാഴ്ത്തി വീണ്ടും മോഷണം നടന്നത്. റഷീദും കുടുംബവും ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് പെരിന്തൽമണ്ണയിലേക്ക് ഷോപ്പിങിന് പോയി രാത്രി ഒന്പതുമണിയോടു കൂടി വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് കണ്ടത്. വീടിന്റെ മുൻ വാതിൽ പൊളിച്ചാണ് മോഷ്ട്ടാക്കൾ അകത്ത് കടന്നിരിക്കുന്നത്.
വീടിനുള്ളിലെ അലമാരയിലെയും ഷെൽഫുകളിലെയും വസ്ത്രങ്ങൾ വാരിവലിച്ച് അലങ്കോലപ്പെടുത്തിയ നിലയിലാണ് കാണപ്പെട്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും രാത്രി തന്നെ നാട്ടുക്കൽ എസ്.ഐ രാജഗോപാലന്റെ നേതൃത്യത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
വ്യാഴാഴ്ച്ച ഉച്ചക്ക് 1.30 ഓടൂ കൂടി വിരലടയാള വിദഗ്ധരും 3.30 ഓടു കൂടി ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 19 പവൻ സ്വർണ്ണം നഷ്ട്ടപ്പെട്ടു. അതേ സമയം എടത്തനാട്ടുകര യതീംഖാനയോടു ചേർന്ന പ്രദേശങ്ങളിൽ മോഷണം തുടർകഥയാണ്.
യതീംഖാനയിൽ അടുത്ത കാലത്തായി ഏഴോള്ളം സമാന രീതിയിലുള്ള മോഷണങ്ങൾ അരങ്ങേറിയിട്ടും പോലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
യതീംഖാനയിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരെയാണ് ഇപ്പോൾ മോക്ഷണം നടന്നിരിക്കുന്നത്. ഈ പ്രദേരങ്ങളിൽ ആളൊഴിഞ്ഞ വീടുകൾ മാത്രം ലക്ഷ്യം വെച്ചാണ് മോഷണം നടക്കുന്നത്. ഇത്രയേറെ മോഷണങ്ങൾ നടന്നിട്ടും പൊലീസ് നിസഹായനായി നിൽക്കുന്നത് പ്രദേശവാസികളെ രോഷാകുലരാക്കിയിട്ടുണ്ട്.