ബോളിവുഡിലെ യുവനായകൻ വരുണ്‍ ധവാൻ നടാഷ ദലാലിനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ. ചെറുപ്പം മുതലേ നടാഷയും വരുണും സുഹൃത്തുക്കളാണ്. പലപ്പോഴും ഇരുവരും ഒരുമിച്ചാണ് നടക്കാറ്.
ചെറുപ്പം മുതലേയുള്ള സൗഹൃദം പിന്നീട് പ്രണയത്തിനു വഴിമാറുകയും ഇപ്പോൾ വിവാഹത്തിലേക്ക് ആ ബന്ധം എത്തിനിൽക്കുകയും ചെയ്തിരിക്കുകയാണ്. വരുണിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ഇവരുടെ വിവാഹ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഇരുവരും ഈ വർഷം അവസാനത്തോടെ വിവാഹിതരാകുമത്രേ.
ഫാഷൻ ഡിസൈനറാണ് നടാഷ ദലാൽ. ഒക്ടോബർ ആണ് വരുണിന്റേതായി ഏറ്റവും ഒടുവിലെത്തിയ ചിത്രം.