എനിക്കും ചിലത് പറയാനുണ്ട്! സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞ് അപര്‍ണ മുരളി

സി​നി​മ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ ക്കുറി​ച്ച് വെ​ട്ടി​ത്തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി അ​പ​ർ​ണ മു​ര​ളി. ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​യാ​യ അ​പ​ർ​ണ ഉ​ട​ൻ റി​ലീ​സാ​കാ​ൻ പോ​കു​ന്ന ര​ണ്ടു ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​ണ്. സ്ത്രീ ​കേ​ന്ദ്രീകൃത സി​നി​മ​ക​ളോ​ട് മ​ല​യാ​ള സി​നി​മ മു​ഖം തി​രി​ക്കു​ന്ന സ​മീ​പ​നം ഇ​പ്പോ​ഴു​മു​ണ്ടെ​ന്നാ​ണ് അ​പ​ർ​ണ തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

സ്ത്രീ ​പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ​തുകൊ​ണ്ട് പി​ന്മാ​റി​യ നി​ർ​മാ​താ​ക്ക​ളെ ത​നി​ക്ക​റിയാ​മെ​ന്നും നി​ർ​മാ​താ​ക്ക​ൾ മാ​ത്ര​മ​ല്ല, ഇ​ത്ത​ര​ത്തി​ൽ പി​ന്മാ​റി​യ ന​ട​ന്മാ​രേ​യും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രെയും വ​രെ ത​നി​ക്ക​റി​യാ​മെ​ന്നും അ​പ​ർ​ണ പ​റ‌​ഞ്ഞു.​എ​ന്നാ​ൽ ന​വാ​ഗ​ത​രായ നി​ർ​മാ​താ​ക്ക​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ല​പാ​ടി​ലേ​ക്ക് പോ​കാ​റി​ല്ലെ​ന്നും താ​രം പ​റ​ഞ്ഞു.

Related posts