കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവന് സുരക്ഷിതമോയെന്ന ചോദ്യമുന്നയിച്ച് വിടി ബല്‍റാം എംഎല്‍എ. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി പോയ വിമാനത്തില്‍ സാങ്കേതിക തകരാര്‍ സംഭവിച്ചതിന് കാരണക്കാര്‍ രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ആണെന്ന സംശയമാണ് ഇതിലൂടെ വിടി ബല്‍റാം ഉന്നയിക്കുന്നത്. ദി നേഷന്‍ വാണ്ട്സ് ടു നോ എന്ന ചോദ്യത്തോടെയാണ് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം നടത്തിയത്. ബിജെപി ഭരിക്കുന്ന ഇന്ത്യയില്‍ രാഹുല്‍ഗാന്ധിയുടെ ജീവന് സുരക്ഷിതമാണോയെന്ന് രാജ്യത്തിനറിയണമെന്നും ബല്‍റാം പറയുന്നു.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..
The Nation Wants to Know:
Is Rahul Gandhi’s life safe & protected in BJP ruled India?
തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഡല്‍ഹിയില്‍ നിന്നും കര്‍ണാടകയിലേക്കു പോയ വിമാനത്തില്‍ രാവിലെ 10.45 ഓടെയാണ് തകരാര്‍ കണ്ടത്. പലതവണ കറങ്ങിയ വിമാനം ഒരു വേള ഇടത്തേക്കു വല്ലാതെ ഉലഞ്ഞതായും പിന്നീട് താഴേക്കു ചരിഞ്ഞതായും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷനു (ഡിജിസിഎ) നല്കിയ പരാതിയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. ‘വിടിഎവിഎച്ച്’ കോഡിലെ ചാര്‍ട്ടേര്‍ഡ് വിമാനം ഹൂബ്ലി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ തെന്നിയതായും റിപ്പോര്‍ട്ടുണ്ട്.