കണ്ണൂർ ബൈപ്പാസ്:കനത്ത സുരക്ഷയിൽ കോട്ടക്കുന്നിൽ സർവേ തുടങ്ങിപുതിയതെരു: കണ്ണൂർ ബൈപ്പാസിന് വേണ്ടിയുള്ള സർവ നടപടികളുടെ ഭാഗമായി കോട്ടക്കുന്ന് ഭാഗങ്ങളിൽ കല്ലിടൽ പ്രവൃത്തി തുടങ്ങി. കോട്ടക്കുന്ന് സ്കൂൾ മുതൽ വളപട്ടണം പുഴ വരെയാണ് ഇന്ന് സർവേ. എഎസ്പി അരവിന്ദ് സുകുമാരന്റെ നേതൃത്വത്തിൽ വളപട്ടണം പോലീസ് സ്ഥലത്ത് കനത്ത സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
സർവേ നടപടിയിൽ സമരസമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു വരുന്നു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പ്രതിഷേധിച്ചു വരുന്നു. കണ്ണൂർ ബൈപ്പാസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട സർവ്വേ നടപടികളിൽ ഈ ഭാഗത്ത് ഇനി ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ ആണ് കല്ലിടുന്നത്.
പുതിയ അലൈൻമെന്റിൽ മാറ്റം വരുത്താതെ പിൻമാറില്ലെന്ന് ആവശ്യവുമായി കണ്ണൂർ ബൈപ്പാസ് വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോട്ടക്കുന്ന് സ്കൂളിന് മുന്നിലാണ് പ്രതിഷേധം.