തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തിന്റെ പേരിൽ അനധികൃത പണപ്പിരിവ് നടത്തിയ സാമൂഹീകപ്രവർത്തക അശ്വതി ജ്വാലയ്ക്കെതിരേ പോലീസ് കേസെടുത്തു. പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഡിജിപിക്ക് ലഭിച്ച പരാതി ഐജി മനോജ് എബ്രഹാമിന് കൈമാറി. ലിഗയുടെ ബന്ധുക്കളെ സഹായിക്കാനെന്ന പേരിൽ അശ്വതി ജ്വാല 3.8 ലക്ഷം രൂപ പിരിച്ചെന്നാണ് പരാതി.