അഭിനയത്തിലൂടെയാണെങ്കിലും നാടകരചനയിലൂടെയാണെങ്കിലും തിരക്കഥയിലൂടെയാണെങ്കിലും പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ വിരുന്ന് നല്‍കുന്നതില്‍ എക്കാലവും മിടുക്കനാണ് താനെന്ന് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ജോയ് മാത്യു.
സമൂഹത്തിലെ പ്രധാന വിഷയങ്ങളിലെല്ലാം അഭിപ്രായം രേഖപ്പെടുത്താറുള്ള ജോയ് മാത്യു സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. ജോയ് മാത്യു തിരക്കഥയെഴുതിയ മമ്മൂട്ടി ചിത്രം അങ്കിള്‍ പ്രേക്ഷക പ്രശംസ നേടി മുന്നേറുമ്പോള്‍ പരിഹസാവുമായി എത്തിയ വ്യക്തിക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ജോയ് മാത്യു.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ജോയ് മാത്യു ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയ്ക്ക് കീഴിലാണ് മമ്മൂട്ടിയാണെങ്കില്‍ സിനിമ കാണാന്‍ ആളുകയറില്ല എന്ന് ഒരു വ്യക്തി പറഞ്ഞത്. ആളുകള്‍ക്ക് കയറാന്‍ തീയേറ്ററില്‍ ഇഷ്ടം പോലെ വാതിലുകളുണ്ട്, അതുകൊണ്ട് ആളുകള്‍ കയറിക്കൊള്ളും എന്നായിരുന്നു ഇതിന് ജോയ് മാത്യു നല്‍കിയ മറുപടി.
മറ്റൊരാള്‍ അങ്കിളിന്റെ റിലീസ് കാരണം വ്യാഴാഴ്ച രാത്രി മനസ്സമാധാനത്തോടെ ഉറങ്ങിയില്ല, അങ്കിളിലെ രംഗങ്ങള്‍ അറിയാതെ മനസ്സിലൂടെ കടന്നുപോകുന്നു എന്നതിലാണ് ഉറങ്ങാന്‍ കഴിയാത്തത് എന്ന് കമന്റു ചെയ്തു. ഇതിന് ‘നിങ്ങളുടെ ഉറക്കം കെടുത്താനായതില്‍ സന്തോഷിച്ച് ഞാന്‍ സുഖമായി ഉറങ്ങി’ എന്ന മറുപടിയാണ് ജോയ് മാത്യു നല്‍കിയത്.