കോട്ടയം: യുവതിയുടെ നഗ്ന ഫോട്ടോ പ്രതിശ്രുത വരനെ കാണിച്ച് വിവാഹം മുടക്കിയ യുവാവിനെതിരേ ഏറ്റുമാനൂർ പോലീസ് കേസെടുത്തു. തെള്ളകം സ്വദേശിയാണ് വിവാഹം മുടക്കാൻ ഫോട്ടോ തന്ത്രമാക്കിയത്. ഇപ്പോൾ കേസിൽപ്പെട്ട യുവാവും യുവതിയും നേരത്തേ സ്നേഹത്തിലായിരുന്നു. ആ സമയത്ത് യുവതി നഗ്നഫോട്ടോ അയച്ചുകൊടുത്തുവെന്നു പറഞ്ഞാണ് ഇപ്പോൾ ഫോട്ടോ കാട്ടി വിവാഹം മുടക്കിയത്.
യുവതിയുടെ പരാതിയിലാണ് ഇപ്പോൾ യുവാവിനെതിരേ കേസെടുത്തിട്ടുള്ളത്. എന്നാൽ എന്താണ് യാഥാർഥ്യമെന്ന് പ്രതിയെ പിടികൂടിയാലേ അറിയാൻ കഴിയുകയുള്ളുവെന്ന് ഏറ്റുമാനൂർ എസ്ഐ പറഞ്ഞു. യുവതിയുടെ ചിത്രം തന്നെയാണോ അതോ വ്യാജമായി ഉണ്ടാക്കിയതാണോ എന്നൊക്കെ പ്രതിയെ പിടികൂടിയാൽ മാത്രമേ അറിവാകു എന്നും പോലീസ് വ്യക്തമാക്കി.