നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും നോക്കിനിന്നു! ജനക്കൂട്ടം നോക്കിനില്‍ക്കെ ദളിത് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു; രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനു പൊള്ളലേറ്റു; സംഭവം തൃശൂരില്‍

തൃശൂർ: ജനക്കൂട്ടം നോക്കിനിൽക്കെ ദളിത് യുവതിയെ ഭർത്താവ് തീകൊളുത്തി കൊന്നു. തൃശൂർ വെള്ളിക്കുളങ്ങരയിലാണ് സംഭവം. ചെങ്ങാലൂർ സ്വദേശിനി ജിതുവാണ് (26) മരിച്ചത്.  ഭര്‍ത്താവ് വിരാജാണ് ജിതുവിന്‍റെ ദേഹത്ത് പെട്രോളൊഴിച്ച ശേഷം ജീവനോടെ കത്തിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജിതു ഇന്ന് രാവിലെയാണ് മരിച്ചത്. ഞായറാഴ്ച കുടുംബശ്രീ യോഗത്തിനുശേഷം ജിതു പുറത്തിറങ്ങുന്പോഴാണ് സംഭവമുണ്ടായത്. രക്ഷിക്കാൻ ശ്രമിച്ച പിതാവിനു പൊള്ളലേൽക്കുകയും ചെയ്തു.

ജിതുവിനെ വിരാജ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും നോക്കി നിൽക്കുകമാത്രമാണ് ചെയ്തതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സംഭവശേഷം ഒളിവിൽ പോയ വിരാജിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Related posts