ചൈനയിലെ ഷിഷുവാൻ പ്രവിശ്യയിൽനിന്ന് വന്പൻ കൊതുകിനെ കണ്ടെത്തി. പ്രാണികളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞൻമാരാണ് ചിറകുകൾ തമ്മിൽ 11.15 സെന്റീമീറ്റർ നീളമുള്ള വന്പൻ കൊതുകിനെ കണ്ടെത്തിയത്.
ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ കൊതുകു വർഗമാണിത്. ഷിഷുവാൻ പ്രവിശ്യയിലുള്ള ക്വിൻചെൻഗ് എന്ന പർവതത്തിലാണ് ഇവ കാണപ്പെടുന്നത്. സാധാരണ ചെറിയ കൊതുകുകളെപ്പോലെ ഇവ രക്തം ഉൗറ്റിക്കുടിച്ചല്ല ജീവിക്കുന്നത്. ചെടികളുടെ തണ്ടുകളിലുള്ള നീരും പൂക്കളിലെ തേനുമാണ് ഇവയുടെ ആഹാരം. രണ്ടു മുതൽ മൂന്നു ദിവസംവരെയാണ് ഇവയുടെ ആയുസ്.
ലോകത്ത് പതിനായിരക്കണക്കിന് കൊതുകു വർഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. അവയിൽ നൂറിൽ താഴെ മാത്രമെ മനുഷ്യരക്തം കുടിക്കുകയും മനുഷ്യന് ഉപദ്രവം വരുത്തിവയ്ക്കുകയും ചെയ്യുന്നുള്ളു.