തിരുവനന്തപുരം: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം നൽകും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സർക്കാർ സർവീസിൽ ജോലി നൽകാനും തീരുമാനമായി. സർക്കാർ ജോലിയും ധനസഹായവും തങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പ്രതികരിച്ചു.