കോട്ടയം: പാക്കിൽ വീടുകയറി ആക്രമിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ കണ്ടാൽ അറിയാവുന്ന 10 പേർക്കെതിരേ ചിങ്ങവനം പോലീസ് കേസെടുത്തു. വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയാണ് പരാതി നല്കിയത്. വീട്ടിൽ കയറിയ സംഘം ഇവരുടെ മകനെ മർദിച്ചെന്നാണ് പരാതി.
പരാതിക്കാരിയുടെ 13,000 രൂപ വിലയുള്ള ഫോണ് നഷ്ടപ്പെട്ടെന്നും പറയുന്നു. കുറ്റിക്കാട്ട് ക്ഷേത്രത്തിലെ ഉത്സവത്തിന് മകനുമായുണ്ടായ വഴക്കാണ് വീടു കയറി മർദിക്കാൻ കാരണമെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ മർദനത്തിന് ആർക്കും പരിക്കില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണെന്നും ചിങ്ങവനം പോലീസ് വ്യക്തമാക്കി.