ന്യൂസ് 18 ഇന്ത്യ അവതാരകന് മര്‍ദിച്ചതായി കോണ്‍ഗ്രസ് നേതാവ് രാജീവ് ത്യാഗിയുടെ പരാതി. ചര്‍ച്ചാ പരിപാടിക്കിടയില്‍ ആയിരുന്നു സംഭവം. സുമിത് അശ്വതിയായിരുന്നു പരിപാടി അവതരിപ്പിച്ചിരുന്നത്. റാഫേല്‍ ഇടപാടിനെ കുറിച്ചും ജഡ്ജി ലോയയുടെ മരണത്തെ കുറിച്ചും അമിത് ഷായുടെ മകനെ കുറിച്ചും ചര്‍ച്ച നടത്തി ധൈര്യം കാണിക്കാന്‍ ത്യാഗി അവതാരകനെ വെല്ലുവിളിച്ചു.
ത്യാഗിയുടെ വെല്ലുവിളിയില്‍ ക്ഷുഭിതനായ അവതാരകന് തന്റെ വാര്‍ത്താ സംഘത്തോട് ത്യാഗിയെ ടിവി ഫ്രേമില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ കസേരയില്‍ നിന്ന് എഴുന്നേല്ക്കാന് ഒരുങ്ങുകയായിരുന്ന ത്യാഗിയുടെ കൈയില്‍ അവതാരകന് അടിക്കുകയും തിരിച്ച് കസേരയില്‍ വന്നിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംഭവം നിര്‍ഭാഗ്യകരമാണെന്നായിരുന്നു പിന്നീട് ത്യാഗി മറ്റൊരു മാധ്യമത്തോട് പ്രതികരിച്ചത്.