തൃശൂർ: വീട്ടമ്മയുടെ ഫേസ്ബുക്ക് പേജിൽ അവരുടെയും കുട്ടികളുടെയും ഫോട്ടോയും അപമാനകരമായ ഉള്ളടക്കവും പോസ്റ്റ് ചെയ്തയാൾക്കെതിരേ തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്തു.
തൃശൂർ സൈബർ സെല്ലിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഒരു നടിയുടെ ഭർത്താവാണ് ഇയാൾ. തൃശൂർ സ്വദേശിനിയായ പരാതിക്കാരിയുടെ ഭർത്താവിന്റെ കൊച്ചിയിലുള്ള വീട് നടിക്ക് വാടകയ്ക്കു നൽകിയിരുന്നു.
ഇതിന്റെ വാടക കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള തർക്കമാണ് ഫേസ്ബുക്ക് പോസ്റ്റിനു കാരണം. തർക്കത്തെത്തുടർന്ന് ഇവർ വീടൊഴിഞ്ഞിരുന്നെന്നും ഒരു മാസത്തെ വാടക കഴിച്ച് 70,000 രൂപ തിരിച്ചുകൊടുത്തിരുന്നെന്നും പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞു. സംസ്ഥാന വനിത കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, ഡിജിപി എന്നിവർക്കും പരാതികൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.