പൃഥ്വിരാജിന്റെ ദ ത്രില്ലർ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ തെന്നിന്ത്യൻ താരം കാതറീൻ ട്രീസ വീണ്ടും മലയാളത്തിലേക്ക്. ഇത്തവണ ഫഹദ് ഫാസിലിന്റെ നായികയായാണ് കാതറീൻ മലയാളത്തിലെത്തുന്നത്.
നവാഗതനായ വിവേക് തോമസ് സംവിധാനം ചെയ്യുന്ന “ആണെങ്കിലും അല്ലെങ്കിലും’ എന്ന ചിത്രത്തിലാണ് കാതറീൻ ഫഹദിന്റെ നായികയാകുന്നത്. കോട്ടയത്തുകാരിയായ നാടൻ പെണ്ണിന്റെ വേഷമാണ് ചിത്രത്തിൽ കാതറീന്.
ഫഹദ് ഫാസിലിനൊപ്പം സണ്ണി വെയ്നും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം ചെയ്യുന്നു. മേയ് ഏഴിന് ചിത്രീകരണം ആരംഭിക്കും. അരുൺ, അജയ് രാഹുൽ എന്നിവർ ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ബംഗളൂരുവും പുതുച്ചേരിയുമാണ് പ്രധാന ലൊക്കേഷനുകൾ.