ലിത്വാനിയന്‍ സ്വദേശിനിയെ കൊലപ്പെടുത്തിയത് മാനഭംഗപ്പെടുത്തിയശേഷമെന്ന് പോലീസ്. പോലീസ് കസ്റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ കുറ്റം സമ്മതിച്ചതായാണു സൂചന. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലവും പോലീസിനു ലഭിച്ചു.
സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ മുടികള്‍ പ്രതികളുടേതെന്നും തിരിച്ചറിഞ്ഞു. വനിതയെ കൊലപ്പെടുത്തിയത് മാര്‍ച്ച് 14ന് ആണെന്നും ഫൈബര്‍ ബോട്ടിലാണ് ഇവരെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ചതെന്നും പോലീസ് പറഞ്ഞു.
ഉമേഷാണ് കേസിലെ മുഖ്യപ്രതിയെന്നും പോലീസ് പറഞ്ഞു. ഇയാള്‍ മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. ഉമേഷും ഉദയും ബന്ധുകളാണ്. ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിനു നേരത്തെ ലഭിച്ചിരുന്നു. ടൂറിസ്റ്റ് ഗൈഡുകളാണെന്ന് വ്യാജേനെയാണ് ഇവര്‍ വിദേശവനിതയെ സമീപിച്ചത്.
കഞ്ചാവും കാഴ്ചകളും വാഗ്ദാനം ചെയ്താണ് ഇവര്‍ യുവതിയെ വാഴമുട്ടത് കൊണ്ടുവന്നതെന്നും കോവളം ഗ്രോവ് ബിച്ചിന് മുന്നില്‍നിന്ന് പനത്തുറ അമ്പലം വരെ ലിഗ ഒറ്റയ്ക്കാണെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവിടെനിന്നുമാണ് ഉമേഷും ഉദയനും യുവതിയെ കണ്ടെത്തെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.