ന്യൂഡൽഹി: ഏഷ്യൻ ചാന്പ്യൻസ് ട്രോഫി വനിത ഹോക്കി ടൂർണമെന്റിൽ റാണി രാംപാലിനു പകരം സുനിത ലക്റ ഇന്ത്യയെ നയിക്കും. റാണിക്ക് വിശ്രമം അനുവദിച്ചതിനാലാണിത്. 13ന് കൊറിയയിലെ ഡൊൻഗേജ് സിറ്റിയിൽ നടക്കുന്ന മത്സരത്തിൽ സുനിതയായിരിക്കും ക്യാപ്റ്റൻ. വൈസ് ക്യാപ്റ്റൻ സവിതയും.
18 അംഗങ്ങളാണ് ടീമിലുള്ളത്. 2016ൽ ഇന്ത്യയായിരുന്നു ജേതാക്കൾ. ഫൈനലിൽ ചൈനയെയാണ് ഇന്ത്യൻ വനിതകൾ കീഴടക്കിയത്. 2017 ഏഷ്യ കപ്പ് ഫൈനലിലും ഇന്ത്യ ചൈനയെ കീഴടക്കി കപ്പ് നേടിയിരുന്നു.