തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 97.84 ശതമാണ് വിജയ ശതമാനം. കഴിഞ്ഞ തവണത്തെക്കാൾ രണ്ടു ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളം ജില്ല. കുറവ് വയനാട്. 34313 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ്.
ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ. കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിൽ. 517 സർക്കാർ സ്കൂളുകൾക്ക് നൂറു ശതമാനം വിജയം. പ്ലസ് വൺ പ്രവേശന നടപടികൾ മെയ് 9ന് തുടങ്ങും. ഇത്തവണ മോഡറേക്ഷൻ ഇല്ലായിരുന്നു.
സംസ്ഥാനത്ത് 4.41 ലക്ഷം കുട്ടികളാണ് ഇക്കുറി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.
പരീക്ഷ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലപ്രഖ്യാപനം വിലയിരുത്തിയിരുന്നു. http:/keralapareekshabhavan.in, http:/results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http:/results.itschool.gov.in എന്നീ വെബ്സൈറ്റുകളിലൂടെയും തത്സമയം ഫലമറിയാം. പിആര്‍ഡിയുടെ മൊബൈല്‍ ആപ്പിലൂടെയും ഫലം ലഭ്യമാകും. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയശതമാനം 95.98 ആയിരുന്നു.