വടക്കഞ്ചേരി-മണ്ണുത്തി ആ​റു​വ​രി​പ്പാ​തയിലെ ത​ക​ർ​ന്ന റോ​ഡുകൾ പുതുക്കുന്ന​തി​ലും അ​പാ​ക​ത

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി – മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത കു​തി​രാ​നി​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടും മു​ന്പേ ത​ക​ർ​ന്ന റോ​ഡ് വെ​ട്ടി പൊ​ളി​ച്ച് വീ​ണ്ടും നി​ർ​മ്മി​ക്കു​ന്ന​തി​ലും അ​പാ​ക​ത ക​ണ്ടെ​ത്തി. ഇ​തേ തു​ട​ർ​ന്ന് നാ​ഷ​ണ​ൽ ഹൈ​വെ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ ഇ​ന്ന​ലെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു.

അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ച്ച് സു​ര​ക്ഷി​ത​വും ഉ​റ​പ്പേ​റി​യ​തു​മാ​യ രീ​തി​യി​ൽ റോ​ഡ് പ​ണി ന​ട​ത്ത​ണ​മെ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കി.കൊ​ന്പ​ഴ​യി​ൽ നി​ന്നും തു​ട​ങ്ങി പീ​ച്ചി ജ​ല​സം​ഭ​ര​ണി​ക്ക് മു​ക​ളി​ലൂ​ടെ​യു​ള്ള പാ​ലം റോ​ഡാ​ണ് വാ​ഹ​ന​ങ്ങ​ൾ ഓ​ടി തു​ട​ങ്ങും മു​ന്പേ മൂ​ന്നാ​ഴ്ച മു​ന്പ് ത​ക​ർ​ന്ന​ത്. ഇ​ട​തു​ഭാ​ഗ​ത്തെ ആ​ദ്യ തു​ര​ങ്ക​ത്തി​ലേ​ക്കു​ള്ള റോ​ഡാ​ണി​ത്.

റോ​ഡി​നാ​യി മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യ​ത് വേ​ണ്ട വി​ധം റോ​ള​റു​പ​യോ​ഗി​ച്ച് ഉ​റ​പ്പാ​കാ​തി​രു​ന്ന​താ​ണ് വ​ലി​യ വി​ള്ള​ലു​ണ്ടാ​യി റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മാ​യ​ത്. ത​ക​ർ​ന്ന ഭാ​ഗ​ത്തെ ടാ​ർ അ​ട​ർ​ത്തി​യെ​ടു​ത്ത് റോ​ഡും സം​ര​ക്ഷ​ണ​ഭി​ത്തി​യും വീ​ണ്ടും നി​ർ​മ്മി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​പാ​ക​ത ക​ണ്ടെ​ത്തി​യ​ത്. അ​തേ സ​മ​യം, നാ​ഷ​ണ​ൽ ഹൈ​വെ അ​തോ​റി​റ്റി​യു​ടെ പ​തി​വ് പ​രി​ശോ​ധ​ന​യാ​ണെ​ന്നും കാ​ര്യ​മാ​യ അ​പാ​ക​ത​യൊ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടി​ല്ലെ​ന്നും ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts