മുതലമട: മുതലമടയിൽ തമിഴ്നാട് സ്വദേശിയായ വൃദ്ധനെ മരിച്ചനിലയിൽ കണ്ടെത്തി. പൊള്ളാച്ചി കിണഞ്ഞുകടവ് പെരുമാൾബോയന്റെ മകൻ പൊങ്കാലി (63)യാണ് മരിച്ചത്. സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ആളെ പോലീസ് അറസ്റ്റുചെയ്തു. ചുള്ളിയാർ മേട് കുണ്ടല കുളന്പ് പീച്ചന്റെ മകൻ ശെൽവൽ (27 )ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെ ചുള്ളിയാർ അണക്കെട്ട് ഐബി. റോഡിൽ തലയ്ക്കും ശരീരഭാഗങ്ങളിലും മുറിവുകളോടെയാണ് കൊലപാതക സൂചന നല്കുന്ന വിധം ഇയാളെ കണ്ടെത്തിയത്. നെന്മാറ സിഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.
കൊലപാതകമാണെന്ന സംശയത്തെ തുടർന്നു പ്രദേശത്തെ നിരവധിപേരെ കൊല്ലങ്കോട് പോലീസ് ചോദ്യംചെയ്തു. മൃതദേഹം കിടന്ന സ്ഥലത്ത് ഫോറൻസിക്, ഫിംഗർപ്രിന്റ വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ തെളിവെടുപ്പു നടത്തി. ശെൽവനെ കസ്റ്റഡിയിലെടുത്തു അന്വേഷണം നടത്തിയെങ്കിലും മൂകനും ബധിരനുമെന്നതിനാൽ വിവരം ഒന്നും കണ്ടെത്തനായില്ല.
പീന്നീട് യാക്കര ശ്രവണ സീ സാര പഠനകേന്ദ്രത്തിലെത്തിച്ചു അവരുടെ സഹായത്തോടെ ആംഗ്യഭാഷയിലാണ് ് പ്രതിയിൽ നിന്നും കുറ്റകൃത്യം നടന്ന വിവരം ശേഖരിച്ചത് . മദ്യം പങ്കുവെക്കുന്നതിലുള്ള തർക്കം മുലം കോപിതനായ ശെൽവൻ കരിങ്കല്ലു തലയിൽ കുത്തിയാണ് കൊന്നതത്രെ. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാ ക്കും നെന്മാറ സി ഐ ഉണ്ണികൃഷ്ണനാണ് ഈ കേസ്സിന്റെ അന്വേഷണ ചുമതല. ആലത്തൂർ ഡിവൈഎസ്പി കൃഷ്ണദാസും സ്ഥലത്തെത്തി അന്വേഷണം നടത്തി.