സ്വച്ഛ് ഭാരത് എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം വീതം പറഞ്ഞു നടക്കുന്നവരാണ് ബിജെപി സര്‍ക്കാര്‍. എന്നാല്‍ സ്വച്ഛ് ഭാരത് എന്ന് പറഞ്ഞ് നടക്കുന്നതിനിടയില്‍ സ്വന്തം ദേശം മാത്രം വൃത്തിയിലാണോ എന്ന് തിരിച്ചറിയാന്‍ മോദിയ്ക്ക് കഴിയാതെ പോയി എന്നാണിപ്പോള്‍ എല്ലാവരും പറയുന്നത്.
ലോകത്ത് അന്തരീക്ഷമലിനീകരണം ഏറ്റവും കൂടുതലുള്ള ഇരുപതു നഗരങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് മോദിയുടെ വാരണാസിയും. പട്ടികയിലെ പതിനാല് സ്ഥലങ്ങളും ഇന്ത്യയിലേതാണെന്ന പ്രത്യേകതയുമുണ്ട്. പ്രധാനമന്ത്രിയുടെ വാരണാസി ഉള്‍പ്പെടെയുള്ള നഗരങ്ങളാണ് ലോകാരോഗ്യസംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചത്. ലോകജനതയില്‍ പത്തില്‍ ഒന്‍പത് പേരും ശ്വസിക്കുന്നത് മലിനവായുവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016ല്‍ പതിമൂന്നു ഇന്ത്യന്‍ നഗരങ്ങളിലെ അന്തരീക്ഷമലിനീകരണതോത് അതീവഗുരുതരമായി തുടരുകയാണെന്നും ജാഗ്രത പാലിക്കണമെന്നും ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും മലിനീകരണ തോത് കൂടുന്നതല്ലാതെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍.