വലപ്പാട്: പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റുചെയ്തു. മുറ്റിച്ചൂർ പാലത്തിനടത്ത് ചേന്നങ്ങാട്ട് വീട്ടിൽ ഗണേശനെയാണ് (56) വലപ്പാട് എസ്എച്ച്ഒ ടി.കെ. ഷൈജു, എസ്ഐ ഇ.ആർ. ബൈജു എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞ 29നാണ് കേസിനാസ്പദമായ സംഭവം.
മരംമുറിച്ച് വിൽക്കുന്ന ഇയാൾ വീടിനകത്ത് അതിക്രമിച്ചുകയറി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വലപ്പാട് പോലീസിൽ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.