ബോര്‍ഡ് പരീക്ഷകളുടെ റിസള്‍ട്ടുകള്‍ രാജ്യത്തെല്ലായിടത്തും ഒന്നൊന്നായി വന്നുകൊണ്ടിരിക്കുമ്പോള്‍ പ്രധാനമന്ത്രിയ്ക്ക് പ്രോഗ്രസ് കാര്‍ഡ് തയാറാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക സംസ്ഥാനത്തെ കാര്‍ഷിക വിഷയത്തില്‍ മോദിക്ക് ‘എഫ്’ ഗ്രേഡാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്.
രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ:
മിസ്റ്റര്‍ മോദിയുടെ റിപ്പോര്‍ട്ട് കാര്‍ഡ്.
സംസ്ഥാനം: കര്‍ണാടകം
വിഷയം: കാര്‍ഷികം
കാര്‍ഷിക വായ്പ എഴുതിത്തള്ളാനുള്ള, സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ 8500 കോടിരൂപയിലേക്കുള്ള കേന്ദ്രത്തിന്റെ സംഭാവന= 0 രൂപ
പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി: കര്‍ഷകര്‍ കഷ്ടപ്പെടുന്നു. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ വന്‍ലാഭം ഉണ്ടാക്കുന്നു.
കര്‍ണാടകത്തിലെ കര്‍ഷകര്‍ക്ക് താങ്ങുവില(മിനിമം സപ്പോര്‍ട്ട് പ്രൈസ്)+50 % കിട്ടുന്നില്ല.
ഗ്രേഡ്= എഫ്.
രാജ്യത്തെ പ്രധാനമന്ത്രി എന്ന നിലയില്‍ മോദി തോറ്റുപോയെന്നും ഇനിയും വറലെയധികം പുരോഗമിക്കാനുണ്ടെന്നാണ് രാഹുല്‍ നല്‍കിയിരിക്കുന്ന പ്രോഗ്രസ് കാര്‍ഡില്‍ നിന്ന് വ്യക്തമാവുന്നത്.
Mr Modi’s Report Card
State: Karnataka
Sub: Agriculture1. Contribution to Cong State Govts 8,500 Cr Farm Loan waiver = 0 Rs
2. PM’s crop insurance scheme: Farmers suffer; pvt insurance companies make huge profits.
3. No MSP+50%, for Karnataka farmers.
Grade = F pic.twitter.com/SLJBE4cXWC
— Rahul Gandhi (@RahulGandhi) May 3, 2018