തിരുവില്വാമല: താലപ്പൊലിയുടെ വരവറിയിച്ച് വില്വാമലയുടെ താഴ്വാരങ്ങളിൽ പൂമരങ്ങൾ പൂത്തുലഞ്ഞു. കാവ് പരിസരത്തും ഭഗവതിച്ചിറയ്ക്കു സമീപവുമുള്ള പൂമരങ്ങളാണ് നിറയെ പൂത്ത് ചുവപ്പണിഞ്ഞ് നിൽക്കുന്നത്.
താലപ്പൊലിദിവസം എഴുന്നള്ളിപ്പിനൊപ്പം വേഷം കെട്ടുന്ന കരിവേഷങ്ങൾ പൂമരത്തിന്റെ പൂവുകൊണ്ടുള്ള മാലയാണ് അണിയുക. ഭഗവതിക്ക് ഏറെ പ്രിയപ്പെട്ടതെന്ന് കരുതുന്ന ഈ ചുവന്ന പുഷ്പങ്ങളാണ് പറവയ്പ്പിനും കൂടുതൽ ഉപയോഗിക്കാറുള്ളത്. തൊലപ്പൊലിയെ വരവേൽക്കാൻ ദേശക്കമ്മിറ്റികൾ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി.
ഞായറാഴ്ച താലപ്പൊലി ഉത്സവത്തിന് കൊടിയേറുന്നതോടെ ആവേശം ഉച്ചസ്ഥായിലെത്തും. പിറ്റേന്നുമുതൽ ഉത്സവത്തിന്റെ വരവറിയിച്ച് പൂതൻ, തിറ, നായാടികൾ എന്നിവ തട്ടകത്തെ വീടുകളിലെത്തും. ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി വേഷമിട്ട് വരുന്ന ഇവരുടെ ചുവടുവെച്ചുള്ള കളി കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ആസ്വാദ്യമാണ്.
ഞായറാഴ്ച കൊടിയേറും