നെയ്യാറ്റിന്‍കര കോടതിയില്‍ മാധ്യമ പ്രവർത്തകരെ അഭിഭാഷകര്‍ തടഞ്ഞു; വിദേശ വനിത കൊല്ലപ്പെട്ട കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്ന മാധ്യമ പ്രവർത്തകർ

തിരുവനന്തപുരം: നെയ്യാറ്റിൻകര കോടതി വളപ്പിൽ മാധ്യമപ്രവർത്തകരെ അഭിഭാഷകർ തടഞ്ഞു. കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് അഭിഭാഷകര്‍ തടഞ്ഞത്. കോടതിവളപ്പില്‍നിന്ന് പുറത്തുപോകണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം.

ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് ക്രൂരമായി മർദ്ദിക്കുകയാണെന്നു ചൂണ്ടിക്കാട്ടി പ്രതികളുടെ ബന്ധുക്കള്‍ പോലീസിനെതിരെ കോടതിവളപ്പില്‍ പ്രതിഷേധിച്ചു.

Related posts