കോഴിക്കോട്: മുഖ്യമന്ത്രിയുടേയും പ്രൈവറ്റ് സെക്രട്ടറിയുടേയും പേര് പറഞ്ഞു ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന് കണ്ണൂര്‍ എടക്കാട് പാലിശേരി വീട്ടില്‍ പി.സതീശനെതിരേ സംസ്ഥാനത്തുടനീളം കൂടുതല്‍ പരാതികള്‍ ലഭിച്ചതായി സൂചന.
നിലവില്‍ നാല് കേസുകളില്മാ ത്രമാണ് അന്വേഷണം നടക്കുന്നത്.ആശ്രിത നിയമനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിപ്പു നടത്തിയെന്ന ഫറോക്ക് സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പോലീസ് നടപടിയെടുത്തിരിക്കുന്നത്. അതേസമയം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് ഒളവണ്ണ സ്വദേശികളായ രണ്ട് യുവാക്കളില്‍ നിന്നും പി.സതീശന് പണം തട്ടിയെടുത്തെന്നു വേറേയും പരാതിയുണ്ട്.
മുന്‍പ് ഗള്‍ഫിലേക്ക് റിക്രൂട്ട് ചെയ്യാമെന്ന് പറഞ്ഞ് യുവാക്കളില്‍നിന്നും പണം വാങ്ങിയതായുള്ള പരാതിയും സതീശനെതിരേ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതുകൊണ്ടാണ് സതീശന്റെ അറസ്റ്റ് ഇത്രയും പെട്ടെന്ന് നടന്നത്.പി. ശശിയും തന്റെ സഹോദരനാണെന്ന യാതൊരു പരിഗണനയും സതീശന് നല്കേണ്ടെന്നനിലപാടിലാണ്. ശശിയുമായിഫോണില് ബന്ധപ്പെട്ടവരോട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയു ചെയ്തു.
സതീശനെതിരേ വഞ്ചനാകുറ്റം ചുമത്തിയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പില്‍ ജോലി ചെയ്യവെ മരിച്ച ഭര്‍ത്താവിന്റെ ആശ്രിത നിയമന ഉത്തരവ് ശരിയാക്കിത്തരാമെന്നു പറഞ്ഞാണ് ഫറോക്ക് സ്വദേശിനിയെ യെ തട്ടിപ്പിനിരയാക്കിയത്. രണ്ടര ലക്ഷം രൂപ പല തവണയായി പി.സതീശന് കൈപ്പറ്റിയിരുന്നതായി ഇവര്‍ വ്യക്തമാക്കി. വിശ്വാസ്യതയ്ക്കായി രണ്ട് ലക്ഷത്തിന്റെ ചെക്കും ഇയാള്‍ നല്‍കിയിരുന്നു.
എന്നാല്‍ നിയമനം സംബന്ധിച്ചു പിന്നീട് സതീശനില്‍ നിന്നു യതൊരു മറുപടിയും ലഭിച്ചില്ല. തുടര്‍ന്നു സതീശന് നല്കിയ ചെക്കുമായി ബാങ്കിലെത്തിയപ്പോള്‍ അത് വണ്ടിച്ചെക്കാണെന്ന് മനസിലാവുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കൂടാതെ ഒളവണ്ണ സ്വദേശി അക്ഷയ്, മാത്തോട്ടം സ്വദേശി സുജിത്ത് എന്നിവരില്‍ നിന്നും പണം വാങ്ങി തട്ടിപ്പു നടത്തിയതായും പരാതിയുണ്ട്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും പേര് പറഞ്ഞായിരുന്നു തട്ടിപ്പു നടത്തിയതെന്നാണു പരാതിക്കാര്‍ പറയുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്ലാനിംഗ് എന്‍ജിനിയര്‍ , ഓഫീസ് സ്റ്റാഫ് എന്നീ ജോലികളായിരുന്നു ഇവര്‍ക്ക് വാഗ്ദാനം ചെയ്തത്. പാര്‍ട്ടി ഫണ്ടിലേക്കെന്ന് പറഞ്ഞായിരുന്നു പണം കൈപ്പറ്റിയിരുന്നത്. മുഖ്യമന്ത്രിയുടെ നാടായ പിണറായിക്കാരനാണെന്നും അദ്ദേഹത്തിന്റെ പിഎമാരില്‍ ഒരാളാണെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നും ഇവര്‍ പറഞ്ഞു.
നവംബറില്‍ ജോലി ശരിയാക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. ജോലി ലഭിക്കാതായപ്പോള്‍ യുവാക്കള്‍ സതീശനുമായി ഫോണില്‍ ബന്ധപ്പെട്ടുകയും പണം തിരിച്ചു തരാം ജോലി ലഭിച്ച ശേഷം പണം തന്നാല്‍ മതിയെന്ന് അയാള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ പണം തിരികെ ലഭിക്കില്ലെന്ന് ഉറപ്പായ ശേഷമാണ് ഇവര്‍ പോലീസില്‍ പരാതി നല്കാന് തീരുമാനിച്ചത്.
എന്നാല്‍ പ്രാഥമികമായി അന്വേഷിച്ച ശേഷം പോലീസ് സതീശനെ വിളിച്ചുവരുത്തുകയും കേസെടുക്കുകയും ചെയ്തിരുന്നുവെന്നാണു പോലീസ് പറയുന്നത്. സതീശന് സിപിഎം നേതാക്കളുമായി യാതൊരു ബന്ധവുമില്ല. വര്‍ഷങ്ങളോളമായി ഇയാള്‍ വീട്ടില്‍ നിന്നും മാറിയാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞു.