പ്രായം മറച്ചുവയ്ക്കാൻ താത്പര്യമില്ലെന്ന് നടി ദീപിക പദുക്കോൺ. ചർമത്തിൽ ചുളിവ് വീണാലോ മുടി നരച്ചാലോ താൻ അത് മറച്ചുവയ്ക്കാൻ ശ്രമിക്കില്ലെന്നും ദീപിക പറയുന്നു. പ്രായത്തെക്കുറിച്ചോർത്ത് ആശങ്കപ്പെട്ടാൽ മനഃസമാധാനമുണ്ടാകില്ലെന്നും പ്രകൃതിയോടിണങ്ങി ജീവിക്കണമെന്ന തന്റെ അച്ഛന്റെ നിർദേശം പാലിക്കാറുണ്ടെന്നും ദീപിക പറയുന്നു.
അച്ഛൻ മുൻ ബാഡ്മിന്റൺ താരം പ്രകാശ് പദുക്കോൺ സൗന്ദര്യത്തെപ്പറ്റി ബോധവത്കരണം നടത്തുമായിരുന്നെന്നും ദീപിക പദുക്കോൺ പറയുന്നു. നമ്മൾ ഇഷ്ടപ്പെട്ടില്ലെങ്കിലും പ്രായം നമ്മളെ തേടിവരുമെന്നാണ് ദീപിക പറയുന്നത്. എല്ലാ ദിവസവും ദീപിക ബാഡ്മിന്റൺ പരിശീലിക്കാറുണ്ട്.