മോഹൻലാൽ ആരാധികയുടെ കഥ പറഞ്ഞ മോഹൻലാൽ എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. മഞ്ജുവാര്യർ അഭിനയിച്ച നായികാ കഥാപാത്രം തമിഴിൽ ജ്യോതിക ആയിരിക്കും ചെയ്യുക. തമിഴിൽ മോഹൻലാലിനു പകരം രജനീകാന്തിന്റെ ആരാധികയായിട്ടാണ് ജ്യോതിക എത്തുന്നത്.
രജനി സെൽവി എന്നാണ് ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. കേരളത്തിനകത്തും പുറത്തുമായി വൻവിജയം നേടി മുന്നേറുകയാണ് സാജിത് യഹിയ സംവിധാനം ചെയ്ത മോഹൻലാൽ എന്ന ചിത്രം. ഇന്ദ്രജിത്താണ് നായകനായി അഭിനയിച്ചിരിക്കുന്നത്.
ഇടവേളയ്ക്കു ശേഷം മഞ്ജുവാര്യർ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു. ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോഴും മഞ്ജുവാര്യർക്കു പകരമായി ജ്യോതികയാണ് തമിഴിൽ അഭിനയിച്ചത്. 36 വയതിനിലെ എന്ന പേരിലാണ് ഹൗ ഓൾഡ് ആർ യു തമിഴിലേക്ക് റീമേക്ക് ചെയ്തത്.
തമിഴിലും റോഷൻ ആൻഡ്രൂസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്.