കൊല്ലം: ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവും പിഴയും. മണ്ണൂർ തടത്തരികത്ത് പുത്തൻവീട്ടിൽ കരിപ്പറ്റിച്ചിറ വിജയനെയാണ് (38) മൂന്നുവർഷം കഠിന തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും കൊല്ലം അഡീഷണൽ സെഷൻസ് (പോക്സോ സ്പെഷൽ) കോടതി ജഡ്ജി ഇ.ബൈജു വിധിച്ചത്.
2014 ഏപ്രിൽ 26നായിരുന്നു സംഭവം. പതിമൂന്നുകാരിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതിന് ശാസ്താംകോട്ട പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് എട്ട് രേഖകളും ഏഴ് സാക്ഷികളെയും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി കെ.പി.ജബ്ബാർ, ജി.സുഹോത്രൻ, അന്പിളി ജബ്ബാർ എന്നിവർ ഹാജരായി.