ചാത്തന്നൂർ : കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വരിഞ്ഞം ഊഴായിക്കോട് ലൈലാഭവനത്തിൽ സുരേന്ദ്രൻ -ലളിത ദന്പതികളുടെ മകൻ സുരേഷ്കുമാർ (37) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ചാത്തന്നൂർ കുരിശടി മുക്കിലായിരുന്നു അപകടം. പരിക്കേറ്റ സുരേഷ്കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി ലൈല.
അതേസമയം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് പിറകിൽ ടൂറിസ്റ്റ് ബസിടിച്ച് 18പേർക്ക് പരിക്കേറ്റു. ഇവരെ പാരിപ്പള്ളി ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചാത്തന്നൂർ പോലീസ് കേസെടുത്തു.