മുളങ്കുന്നത്തുകാവ്: ഗവ. എൻജിനീയറിംഗ് കോളജിൽ നാനൂ റിലധികംപേർക്ക് മഞ്ഞപ്പിത്തം. വിദ്യാർഥികൾക്ക് പുറമെ 18 ജീവനക്കാർക്കും മഞ്ഞപ്പിത്ത ബാധയുണ്ട്. ഇതിൽ രണ്ടാളുടെ നില ഗുരുതരമാണ്. കഴിഞ്ഞ ഫെബ്രുവരി മുതലാണ് കോളജിൽ മഞ്ഞപ്പിത്ത ബാധ തുടങ്ങിയത്.
ആണ് കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളിൽ താമസക്കാർ ഒഴിഞ്ഞു പോയി. വീട്ടിൽ പോയവരിലും രോഗലക്ഷണങ്ങൾ കണ്ടതിനെ ത്തുടർന്ന് പരിശോധന നടത്തിയപ്പോൾ രോഗം സ്ഥിരീകരിച്ചു.
ഗവ. എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾക്ക് മഞ്ഞപ്പിത്ത ബാധ വർധിക്കുന്നതുമൂലം പരിശോധനക്കായി തൃശൂർ മെഡിക്കൽ കോളജിൽനിന്ന് മെഡിക്കൽ സംഘമെത്തി. കമ്യൂ ണിറ്റി മെഡിസിൻ വിഭാഗത്തിലെ പിജി വിദ്യാർഥികളാണ് മെഡിക്കൽ സംഘത്തിലുണ്ടായിരുന്നത്.