സ്വന്തം കുഞ്ഞിനെ കാണുന്നതില്‍ നിന്ന് ഭര്‍തൃവീട്ടുകാര്‍ വിലക്കി; പ്രതികാരമായി ഭര്‍തൃ സഹോദരന്റെ പിഞ്ചു മകനെ തട്ടിക്കൊണ്ടു പോയി; തൊടുപുഴയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ഇങ്ങനെ…

തൊ​​​ടു​​​പു​​​ഴ:​​​ കു​​​ഞ്ഞി​​​നെ നേ​​​രി​​​ൽ​​​ക്കാ​​​ണു​​​ന്ന​​​തി​​​ൽ നി​​​ന്ന് ഭ​​​ർ​​​തൃ​​​വീ​​​ട്ടു​​​കാ​​​ർ വി​​​ല​​​ക്കി​​​യ​​​തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യി ബ​​​ന്ധു​​​വാ​​​യ ര​​​ണ്ടു​​​ര​​​വ​​​യ​​​സു​​​കാ​​​ര​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ കേ​​​സി​​​ൽ യു​​​വ​​​തി​​​യും അ​​​മ്മ​​​യും അ​​​റ​​​സ്റ്റി​​​ൽ. സ്വ​​​​ന്തം കു​​​​ഞ്ഞി​​​നെ കാ​​​ണാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ൾ ഭ​​​​ർ​​​​തൃ​​​പി​​​​താ​​​വ് വി​​​ല​​​ക്കി​​​യ​​​തി​​​നാ​​​ണ് ഭ​​​​ർ​​​​തൃ​​​സ​​​​ഹോ​​​​ദ​​​​ര​​​​ന്‍റെ ര​​​​ണ്ട​​​​ര വ​​​​യ​​​​സു​​​​കാ​​​​ര​​​​നാ​​​​യ മ​​​​ക​​​​നെ കോ​​​​ട്ട​​​​യം എ​​​​സ്.​​​​എ​​​​ച്ച് മൗ​​​​ണ്ട് സ്വ​​​​ദേ​​​​ശി​​​​നി​​​​​​​​യും അ​​​മ്മ​​​യും ചേ​​​ർ​​​ന്ന് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്. തൊ​​​​ടു​​​​പു​​​​ഴ ക​​​​രി​​​​ങ്കു​​​​ന്നം പൊ​​​​ന്ന​​​​ന്താ​​​​ന​​​​ത്ത് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ​​​യാ​​​യി​​​രു​​​ന്നു നാ​​​​ട​​​​കീ​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ.

അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ ബി​​​​സി​​​​ന​​​​സു​​​​കാ​​​​ര​​​​നാ​​​​യ തൊ​​​​ടു​​​​പു​​​​ഴ പൊ​​​​ന്ന​​​​ന്താ​​​​നം സ്വ​​​​ദേ​​​​ശി​​​​യു​​​​ടെ ഭാ​​​​ര്യ​​​​യെ​​​യും അ​​​മ്മ​​​യെ​​​യു​​​മാ​​​ണു ക​​​​രി​​​​ങ്കു​​​​ന്നം പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റു ചെ​​​​യ്ത​​​​ത്. ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ വി​​​​വാ​​​​ഹ​​​​ബ​​​​ന്ധം വേ​​​​ർ​​​​പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ കു​​​​ടും​​​​ബ​​​​കോ​​​​ട​​​​തി​​​​യി​​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ഒ​​​​രു​​​​മാ​​​​സം മു​​​​ന്പ് അ​​​​വ​​​​ധി​​​​ക്കെ​​​​ത്തി​​​​യ യു​​​​വാ​​​​വ്, ഭാ​​​​ര്യ​​​​യെ​​​​യും മ​​​​ക​​​​നെ​​​​യും സ്വ​​​​ന്തം വീ​​​​ട്ടി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​ന്ന് താ​​​​മ​​​​സി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം ഭാ​​​​ര്യ പി​​​​ണ​​​​ങ്ങി ഇ​​​​വ​​​​രു​​​​ടെ വീ​​​​ട്ടി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​പ്പോ​​​​യി. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​യ യു​​​​വാ​​​​വ് കു​​​​ഞ്ഞി​​​​നെ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തു​​​​ള്ള ബ​​​​ന്ധു​​​​വീ​​​​ട്ടി​​​​ൽ ഏ​​​​ൽ​​​​പ്പി​​​​ച്ച​​​​ശേ​​​​ഷ​​​​മാ​​​​ണ് പോ​​​​യ​​​​ത്.

കു​​​​ഞ്ഞി​​​​നെ കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ മാ​​​​താ​​​​വും അ​​​​മ്മ​​​​യും പൊ​​​​ന്ന​​​​ന്താ​​​​ന​​​​ത്തെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ കു​​​​ട്ടി ഇ​​​​വി​​​​ടെ​​​​യി​​​​ല്ല എ​​​​ന്നു ഭ​​​​ർ​​​​തൃ​​​പി​​​​താ​​​​വ് പ​​​​റ​​​​ഞ്ഞു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വീ​​​ട്ടു​​​മുറ്റ​​​ത്ത് ക​​​ളി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന ര​​​​ണ്ട​​​​ര​​​​വ​​​​യ​​​​സു​​​​കാ​​​ര​​​നെ ബ​​​ല​​​മാ​​​യി കാ​​​റി​​​ൽ​​​ക​​​യ​​​റ്റി സ്ഥ​​​ലം​​​വി​​​ട്ട​​​ത്. കു​​​​ട്ടി​​​​യെ ഇ​​​വ​​​ർ ന​​​​ടു​​​​ക്ക​​​​ണ്ട​​​​ത്തു​​​​ള്ള ബ​​​​ന്ധു​​​​വീ​​​​ട്ടി​​​​ൽ എ​​​​ത്തി​​​​ച്ച​​​​ശേ​​​​ഷം തി​​​​രി​​​​കെ​​​പ്പോ​​​വു​​​ക​​​യും ചെ​​​യ്തു.

ഇ​​​തി​​​നി​​​ടെ കു​​​ട്ടി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. കാ​​​ർ ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്തു. ഡ്രൈ​​​​വ​​​​ർ ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​ര​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് കു​​​​ട്ടി​​​​യെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​യ സ്ത്രീ​​​​ക​​​​ളെ ബ​​​​ന്ധു​​​​വീ​​​​ട്ടി​​​​ൽ നി​​​​ന്നും പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റു ചെ​​​​യ്യു​​​ക​​​യായിരു​​​ന്നു. കു​​​​ട്ടി​​​​യെ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളെ ഏ​​​​ൽ​​​​പ്പി​​​​ച്ചു. പ്ര​​​തി​​​ക​​​ൾ​​​ക്ക് കോ​​​​ട​​​​തി ഉ​​​​പാ​​​​ധി​​​​ക​​​​ളോ​​​​ടെ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​ട്ടു​​​ണ്ട്.

Related posts