ലണ്ടൻ: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുൻ പരിശീലകന് സര് അലക്സ് ഫെര്ഗൂസന് ഗുരുതരാവസ്ഥയില്‍. മസ്തിഷ്കത്തില്‍ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് ഫെര്‍ഗൂസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ലണ്ടനിലെ സാല്‍ഫഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഫെര്‍ഗൂസന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശസ്ത്രക്രിയയ്ക്കുശേഷം ഫെര്ഗൂസന് കോമയിലാണ് എന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കാൽ നൂറ്റാണ്ടിലേറെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായിരുന്നു ഫെർഗൂസൻ.
അദ്ദേഹം പരിശീലകനായിരുന്ന 1986 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തിൽ 11 പ്രീമിയര്‍ ലീഗ്, അഞ്ച് എഫ്എ കപ്പ്, നാല് ലീഗ് കപ്പ്, രണ്ട് ചാമ്പ്യന്‍സ് ലീഗ് എന്നിങ്ങനെ മികച്ച നേട്ടം കൈവരിച്ചു. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്സണലും തമ്മില്‍ ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടന്ന മത്സരം കാണാന്‍ എത്തിയ ഫെര്‍ഗൂസനെ ആദരിച്ചിരുന്നു.