ഡ്യൂ​​​ട്ടി പ​​​രി​​​ഷ്ക​​​ര​​​ണം മു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പി​​​രി​​​ച്ചു​​​വി​​​ട​​​ൽ വ​​​രെ! ഭ​​​ര​​​ണ- ​പ്ര​​​തി​​​പ​​​ക്ഷ ഭേ​​​ദ​​​മി​​​ല്ലാ​​​തെ കെ​എ​സ്ആ​ർ​ടി​സി എം​ഡി​ക്കെ​തി​രേ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി ടോ​​​മി​​​ൻ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി​​​ക്കെ​​​തി​​​രെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ൾ രം​​​ഗ​​​ത്ത്. ഭ​​​ര​​​ണ- ​പ്ര​​​തി​​​പ​​​ക്ഷ ഭേ​​​ദ​​​മി​​​ല്ലാ​​​തെ​​​യാ​​​ണു സം​​​ഘ​​​ട​​​ന​​​ക​​​ൾ എം​​​ഡി​​​ക്കെ​​​തിരേ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി​​​യാ​​​യ​​​തു മു​​​ത​​​ൽ നി​​​ര​​​വ​​​ധി പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ളാ​​​ണ് ടോ​​​മി​​​ൻ ജെ.​ ​​ത​​​ച്ച​​​ങ്ക​​​രി കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. അ​​തു ഡ്യൂ​​​ട്ടി പ​​​രി​​​ഷ്ക​​​ര​​​ണം മു​​​ത​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പി​​​രി​​​ച്ചു​​​വി​​​ട​​​ൽ വ​​​രെ ​എ​​ത്തി​​നി​​​ൽ​​​ക്കു​​​ന്നു. എം​​​ഡി സ്ഥാ​​​ന​​​ത്തു ത​​​ച്ച​​​ങ്ക​​​രി​​​യു​​​ടെ മു​​​ന്നോ​​​ട്ടു​​​പോ​​​ക്ക് സു​​​ഗ​​​മ​​​മാ​​​കി​​​ല്ലെ​​​ന്ന സൂ​​​ച​​​ന​​​ക​​​ളാ​​​ണ് ഭ​​​ര​​​ണ​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യ സി​​​ഐ​​​ടി​​​യു​​​വും എ​​​ഐ​​​ടി​​​യു​​​സി​​​യും ന​​​ൽ​​​കു​​​ന്ന​​​ത്. ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​ക​​​ളാ​​​ണ് എം​​​ഡി ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് സം​​​ഘ​​​ട​​​ന​​​യാ​​​യ ടി​​​ഡി​​​എ​​​ഫ് ആ​​​രോ​​​പി​​​ക്കു​​​ന്നു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്തു​​​ന്ന​​​തു​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ എം​​​ഡി പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ(​​​സി​​​ഐ​​​ടി​​​യു) ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​ർ ടി​​​ക്ക​​​റ്റ് കൗ​​​ണ്ട​​​റു​​​ക​​​ളി​​​ലെ അ​​​ട​​​ക്കം മ​​​റ്റു ഡ്യൂ​​​ട്ടി​​​ക​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെ​​​ന്ന എം​​​ഡി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​നെ​​​തി​​​രെ​​​യും സി​​​ഐ​​​ടി​​​യു രം​​​ഗ​​​ത്തു​​​ണ്ട്. സ​​​ർ​​​വീ​​​സി​​​നി​​​ട​​​യി​​​ൽ സം​​​ഭ​​​വി​​​ച്ച അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ മൂ​​​ലം ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും ഗു​​​രു​​​ത​​​ര​​​മാ​​​യ ശാ​​​രീ​​​രി​​​ക അ​​​വ​​​ശ​​​ത​​​ക​​​ളു​​​ള്ള​​​വ​​​രെ​​​യും വ്യ​​​വ​​​സ്ഥാ​​​പി​​​ത​​​മാ​​​യ രീ​​​തി​​​യി​​​ൽ സം​​​ര​​​ക്ഷി​​​ക്ക​​​ണം.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ ആ​​​രാ​​​ണു പ​​​ണി​​​യെ​​​ടു​​​ക്കാ​​​തെ ശ​​മ്പ​​​ളം വാ​​​ങ്ങു​​​ന്ന​​​തെ​​​ന്ന് മാ​​​നേ​​​ജ്മെ​​​ന്‍റ് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും സി​​​ഐ​​​ടി​​​യു ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു. സ​​​ർ​​​ക്കാ​​​ർ വ​​​രു​​​ത്തി​​​വ​​​ച്ച ന​​​ഷ്ട​​​ങ്ങ​​​ളെ​​​ല്ലാം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ത​​​ല​​​യി​​​ൽ കെ​​​ട്ടി​​​വയ്ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നു ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​ൻ (എ​​​ഐ​​​ടി​​​യു​​​സി) ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​യു​​​ന്നു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന എം​​​ഡി ടോ​​​മി​​​ൻ ത​​​ച്ച​​​ങ്ക​​​രി​​​യു​​​ടെ നി​​​ല​​​പാ​​​ട് പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മെ​​​ന്ന് ടി​​​ഡി​​​എ​​​ഫ്(​​​ഐ​​​എ​​​ൻ​​​ടി​​​യു​​​സി) സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റും കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ത​​​ന്പാ​​​നൂ​​​ർ ര​​​വി പ​​​റ​​​ഞ്ഞു. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി പ​​​ഠി​​​ക്കാ​​​തെ​​​യും കാ​​​ര്യ​​​ങ്ങ​​​ൾ വേ​​​ണ്ട​​​വി​​​ധം മ​​​ന​​​സി​​​ലാ​​​ക്കാ​​​തെ​​​യു​​​മാ​​​ണ് എം​​​ഡി ഓ​​​രോ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

30 ശ​​​ത​​​മാ​​​നം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ പ​​​ണി​​​ക്കു ​കൊ​​​ള്ളാ​​​ത്ത​​​വ​​രാ​​ണെ​​​ന്ന എം​​​ഡി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ എ​​​ന്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. അ​​​പ്രാ​​​യോ​​​ഗി​​​ക നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​ള്ള സു​​​ശീ​​​ൽ ഖ​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പി​​​ലാ​​​ക്കി ജീ​​​വ​​​ന​​​ക്കാ​​​രെ ദ്രോ​​​ഹി​​​ക്കാ​​​നാ​​​ണ് എം​​​ഡി​​​യും സ​​​ർ​​​ക്കാ​​​രും ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ക്കു​​​ന്നു.

Related posts