നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളൈ വന്‍ വിവാദത്തിലാണ് അവസാനിച്ചത്. ആര്യ ആരെയും കല്യാണം കഴിച്ചില്ലെങ്കിലും ആരാധകര്‍ക്ക് നടനെ വിടാന്‍ താല്‍പര്യമില്ല. ആര്യയ്ക്ക് പുതിയ വിവാഹാലോചനയുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇത്തവണ വധു താരത്തിന്റെ പ്രിയപ്പെട്ട സുഹൃത്തുകൂടിയായ നടി തൃഷയായിരുന്നു.
Happy birthday my dear Kunjumani @trishtrashers 😘😘😘 have a fantastic year darling 🤗🤗🤗 looking forward to all your movies this year 💪💪💪 you are the best 👍👍👍😘 Have fun 🤗🤗
— Arya (@arya_offl) May 4, 2018
തൃഷയുടെ മുപ്പത്തിയഞ്ചാം പിറന്നാള്‍ ദിവസം ആര്യ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ആശംസയാണ് എല്ലാത്തിനും തുടക്കമിട്ടത്. ” ഹാപ്പി ബര്‍ത്‌ഡേ മൈ ഡിയര്‍ കുഞ്ഞുമണി, ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന നിന്റെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു, നീയാണു മികച്ചത്”- എന്നായിരുന്നു ആര്യ കുറിച്ചത്.
ഇതോടെയാണ് ആര്യക്കു തൃഷയെ വിവാഹം കഴിച്ചുകൂടെയെന്നും നിങ്ങള്‍ പെര്‍ഫെക്റ്റ് ജോഡികളായിരിക്കുമെന്നും പറഞ്ഞ് ഒരു ആരാധകനെത്തിയത്. എന്നാല്‍ അതിനെ ഗൗരവത്തിലെടുത്തു ചീത്തവിളിക്കാനൊന്നും ആര്യയും തൃഷയും മിനക്കെട്ടില്ല, പകരം നര്‍മത്തില്‍ ചാലിച്ച മറുപടിയാണ് ഇരുവരും നല്‍കിയത്.
Kalyanamthaan Kattikittu Odipolamaa
Illa Odipoi Kalyaanamthaan Kattikalama 😛😛😛😘 https://t.co/q8NhF9BnRg— Arya (@arya_offl) May 4, 2018
നിറയെ സ്‌മൈലികള്‍ പോസ്റ്റ് ചെയ്ത് ‘ചിരിച്ചു മരിക്കും’ എന്ന മറുപടിയാണ് ആര്യയെ ടാഗ് ചെയ്ത ആരാധകന് തൃഷ നല്‍കിയത്. ഉടനെവന്നു ആര്യയുടെയും മറുപടി, അതൊരുപടി കൂടികടന്ന് അല്‍പം സിനിമാറ്റിക് സ്‌റ്റൈലിലായിരുന്നു.
തൃഷ തന്നെ അഭിനയിച്ച സാമി എന്ന ചിത്രത്തിലെ ‘കല്ല്യാണം താന്‍ കട്ടിക്കിട്ട് ഓടിപ്പോലാമാ’ എന്ന ഗാനത്തിന്റെ വരികളാണ് ആര്യ പോസ്റ്റ് ചെയ്തത്. എന്തായാലും ഇതോടെ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നു തെളിയിച്ചിരിക്കുകയാണ് ആര്യയും തൃഷയും.