വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ വിചാരണ. 17 മുതല്‍ 25 വരെ വയസ് പ്രായമുള്ള അറബ് പൗരന്മാരാണ് പ്രതികള്‍. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു യുവതി. യുഎഇയിലെ അല്‍ ഐനിലാണ് സംഭവം.
അല്‍ ഐനിലെ മാളിലെ ജീവനക്കാരിയാണ് പീഡനത്തിനിരയായ മുപ്പതുകാരി. അര്‍ദ്ധരാത്രിക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ പ്രതികള്‍ കാറിലെത്തി യുവതിയെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നു.
വിജനമായ മരുപ്രദേശത്ത് എത്തിച്ച് യുവതിയെ പ്രതികള്‍ മാറി മാറി ലൈംഗീകമായി പീഡിപ്പിച്ചു. ശേഷം തട്ടിയെടുത്ത സ്ഥലത്തുതന്നെ യുവതിയെ തിരിച്ചെത്തിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. വീട്ടിലെത്തിയ യുവതി വിവരം ഭര്‍ത്താവിനെ അറിയിക്കുകയും ഇരുവരും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.