പോത്താനിക്കാട്: ഏഴു വയസുകാരൻ കാൽവഴുതി കിണറ്റിൽ വീണപ്പോൾ രക്ഷിക്കാനായി അമ്മയും പുറകെ ചാടി.
ഇന്നലെ വൈകിട്ട് ആറോടെ കാലാന്പൂർ സിദ്ധൻപടിക്ക് സമീപം തുണ്ടിയിൽ ബിജുവിന്റെ മകൻ അലനാണ് വീട്ടിൽ പടുത വലിച്ചുകെട്ടാൻ സഹായിക്കുന്നതിനിടെ കാൽ വഴുതി 40 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. കണ്ടു നിന്ന അമ്മ മിനി ഉടൻ തന്നെ പിന്നാലെ ചാടുകയായിരുന്നു.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അലനെ കോണിയിൽ കയറ്റി രക്ഷപ്പെടുത്തി. മിനിയെ കല്ലൂർക്കാട് നിന്നു ഫയർഫോഴ്സ് എത്തിയാണ് കരക്കുകയറ്റിയത്. 40 അടി താഴ്ചയിൽ അഞ്ചടിയോളം മാത്രം വെള്ളമുള്ള കിണറ്റിൽ വീണ ഇരുവരും കഷ്ടിച്ചാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.