ഗുരുവായൂർ ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി; പ്രഖ്യാപനത്തിന് സ്വാഗതമേകി ഭക്തർ

ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം ബ​ജ​റ്റി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ടം​പി​ടി​ക്കു​ക​യും, എ​ന്നാ​ൽ യാ​തൊ​രു അ​ന​ക്ക​വു​മി​ല്ലാ​തി​രു​ന്ന മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് സ്വാ​ഗ​ത​മേ​കി ഭ​ക്ത​രും പൊ​തു​ജ​ന​ങ്ങ​ളും. ദേ​വ​സ്വം ആ​രം​ഭി​ച്ച ക​ര​നെ​ൽ​കൃ​ഷി ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി. മോ​ഹ​ൻ​ദാ​സ് തി​രു​ത്തി​ക്കാ​ട്ട് പ​റ​ന്പി​ൽ ദേ​വ​സ്വം മ​ൾ​ട്ടി സെ​പ്ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഉ​ട​ൻ തു​ട​ങ്ങു​മെ​ന്ന് അ​റി​യി​ച്ച​ത്.​

കെ.​വി.​അ​ബ്ദു​ൾ ഖാ​ദ​ർ എം​എ​ൽ​എ​യു​ടെ നി​ർ​ദ്ദേ​ശം പ​രി​ഗ​ണി​ച്ചാ​ണ് ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
തീ​ർ​ഥാ​ട​ക​ർ​ക്കോ ഭ​ക്ത​ർ​ക്കോ എ​ന്തെ​ങ്കി​ലും ചെ​റി​യ അ​സു​ഖ​ങ്ങ​ൾ വ​ന്നാ​ൽ​പോ​ലും ചി​കി​ത്സ​യ്ക്ക് ഒ​രി​ടം ഇ​ല്ലാ​ത്ത അ​വ​സ്ഥ എം​എ​ൽ​എ ദേ​വ​സ്വം ചെ​യ​ർ​മാ​നോ​ട് പ​റ​ഞ്ഞു.​

ദേ​വ​സ്വം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വു​ള്ള​താ​യും അ​നൗ​പ​ചാ​രി​ക സം​ഭാ​ഷ​ണ​ത്തി​ൽ എം​എ​ൽ​എ അ​റി​യി​ച്ചു.​ഭ​ക്ത​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന വി​ധ​ത്തി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​മു​ള്ള മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ തു​ട​ങ്ങാ​ൻ ഭ​ര​ണ​സ​മി​തി ന​ട​പ​ടി കൈ​കൊ​ള്ളു​മെ​ന്ന് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ബ​ഡ്ജ​റ്റി​ൽ ര​ണ്ടു​കോ​ടി രൂ​പ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നീ​ക്കി വ​ച്ചി​ട്ടു​ണ്ട്.​മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യെ​ന്ന ആ​ശ​യ​വു​മാ​യ​ണ് പ​ത്തു​വ​ർ​ഷം മു​ന്പ് ദേ​വ​സ്വം തി​രു​ത്തി​ക്കാ​ട്ട് പ​റ​ന്പി​ലെ 10ഏ​ക്ക​റോ​ളം ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്.​

പി​ന്നീ​ട് വ​ന്ന ഭ​ര​ണ​സ​മി​തി​ക​ൾ എ​ല്ലാ ബ​ഡ്ജ​റ്റി​ലും മ​ൾ​ട്ടി​സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​ക്ക് തു​ക മാ​റ്റി വ​ച്ചെ​ങ്കി​ലും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ല്ലാ​തെ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു.പ്ര​ഖ്യാ​പ​നം ക​ട​ലാ​സി​ൽ ഒ​തു​ങ്ങി​ല്ലെ​ന്നും, പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​ഖ്യാ​പ​നം ഉ​ട​ൻ നി​ല​വി​ൽ വ​രു​മെ​ന്നാ​ണ് ഭ​ക്ത​രും പൊ​തു​ജ​ന​ങ്ങ​ളും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Related posts