ബോളിവുഡ് നടി സോനം കപൂർ വിവാഹിതയായി. ബിസിനസ്കാരനായ ആനന്ദ് അഹൂജയാണ് വരൻ. ബാന്ദ്രയിലെ ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയിൽ വച്ച് സിഖ് മതാചാര പ്രകാരം നടന്ന ചടങ്ങിൽ ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, റാണി മുഖർജി, ജാക്വിലിൻ ഫെർണാഡസ്, സെയ്ഫ് അലി ഖാൻ, കരീന കപൂർ, കരീഷ്മ കപൂർ തുടങ്ങിയ താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.