ദേശീയ പുരസ്ക്കാര ദാന ചടങ്ങിനിടെ സെൽഫിയെടുക്കുവാൻ ശ്രമിച്ചയാളുടെ പക്കൽ നിന്നും ഫോണ് പിടിച്ചു വാങ്ങി ചിത്രം ഡിലീറ്റ് ചെയ്യുകയും ശകാരിക്കുകയും ചെയ്ത ഗായകൻ യേശുദാസിന്റെ പ്രവൃത്തി ഏറെ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു.
ഇതിനെ തുടർന്ന് അദ്ദേഹത്തിന്റെ പ്രവൃത്തിയെ വിമർശിച്ചും പിന്തുണച്ചും നിരവധിയാളുകൾ രംഗത്തെത്തിയതും പ്രശ്നം കൂടുതൽ ഗുരുതരമാകുകയായിരുന്നു. ഇപ്പൊഴിത യേശുദാസിനെ പിന്തുണച്ച് രംഗത്തെത്തിയിക്കുകയാണ് നടൻ സലീം കുമാർ.
സലീം കുമാർ പറഞ്ഞതിങ്ങനെ…
“യേശുദാസിന് അഹങ്കരിക്കാനുള്ള അവകാശമുണ്ട്. അതിന് ഒച്ചപ്പാടുണ്ടാക്കിയിട്ട് കാരണമില്ല. യേശുദാസ് നടന്നുവരുന്പോൾ അനുവാദം ചോദിക്കാതെ എടുത്ത സെൽഫി അദ്ദേഹം ഡിലീറ്റ് ചെയ്തു. എന്താണ് അതിൽ തെറ്റ്. കൂടെ നിൽക്കുന്നയാളുടെ അനുവാദത്തോടെയെടുക്കുന്നതാണ് സെൽഫി.
അദ്ദേഹത്തോട് അനുവാദം ചോദിച്ചതിനു ശേഷം എടുക്കാം അല്ലെങ്കിൽ നടന്നുവരുന്പോൾ സാധാരണ ചിത്രം പകർത്താം. അദ്ദേഹത്തിന്റെ മേൽ കൊന്പുകയറും മുന്പ് അത്രയെങ്കിലും മനസിലാക്കണം. അവാർഡ് നിരസിച്ചവരുടെ നിലപാടുപോലെ യേശുദാസിനും അദ്ദേഹത്തിന്റെതായ നിലപാടുകളുണ്ട്’. പുരസ്ക്കാരം സ്വീകരിക്കുവാനായി ഹോട്ടലിൽ നിന്നും പുറപ്പെട്ടപ്പോഴാണ് ഈ സംഭവം നടന്നത്.