ആ​രാ​ധ​നാ മൂ​ർ​ത്തി​യു​ടെ കാ​ൽ തൊ​ട്ട് വ​ന്ദി​ച്ച് ക്രി​ക്ക​റ്റ് പ്രേ​മി

ബാ​റ്റ് കൊ​ണ്ട് മാ​ന്ത്രി​ക വി​ദ്യ കാ​ണി​ച്ച് ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ മ​ന​സി​ൽ സ്ഥാ​നം നേ​ടി​യ ധോ​ണി​ക്ക് ഓ​രോ​രു​ത്ത​രും ന​ൽ​കു​ന്ന സ്ഥാ​നം എ​ത്ര വ​ലു​താ​ണെ​ന്ന് തെ​ളി​വാ​കു​ക​യാ​ണ് ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നു ശേ​ഷം ന​ട​ന്ന​യൊ​രു രം​ഗം.

മ​ത്സ​ര​ത്തി​ൽ ജ​യി​ച്ച​തി​നു ശേ​ഷം പ​വ​ലി​യ​നി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ധോ​ണി​യു​ടെ അ​ടു​ക്ക​ലേ​ക്ക് ഓ​ടി​യെ​ത്തി​യ ഒ​രു ആ​രാ​ധ​ക​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​ൽ വീ​ണ് വ​ണ​ങ്ങു​ക​യാ​യി​രു​ന്നു.

ക്രീ​സി​ൽ നി​ന്ന ധോ​ണി​യെ​യും ഡ്വെ​യ​ൻ ബ്രാ​വോ​യെ​യും ബാം​ഗ്ലൂ​ർ താ​ര​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സൂ​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ആ​രാ​ധ​ക​ൻ ധോ​ണി​യു​ടെ സ​മീ​പ​മെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ആ​രാ​ധ​ക​ൻ ധോ​ണി​യു​ടെ കാ​ലി​ൽ തൊ​ട്ട് വ​ന്ദി​ക്കു​ക​യും ചെ​യ്തു. ഐ​പി​എ​ല്ലി​ലെ ഈ ​സീ​സ​ണി​ൽ മാ​ത്രം മൂ​ന്ന് ആ​രാ​ധ​ക​രാ​ണ് ധോ​ണി​യു​ടെ കാ​ലി​ൽ വ​ന്ദി​ച്ച​ത്.

മാ​ത്ര​മ​ല്ല ഐ​പി​എ​ല്ലി​ന്‍റെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ ഈ ​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രു​ന്നു.

Related posts