കൈ ഉയര്‍ത്തി റീത്ത് വാങ്ങുന്ന തലശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ ചിത്രം പ്രചരിക്കുന്നത് മരണ വീട്ടിലെ സെല്‍ഫി എന്ന പേരില്‍! റീത്ത് ക്രോപ്പ് ചെയ്തുകൊണ്ടുള്ള സംഘപരിവാറിന്റെ ഫോട്ടോഷോപ്പ് വിവാദത്തില്‍

മാഹി പള്ളൂര്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെ ആര്‍എസ്എസ് അരുംകൊല ചെയ്ത് മണിക്കൂറുകള്‍ക്കകം വ്യാജ പ്രചരണവുമായി സംഘപരിവാര്‍ തന്നെ രംഗത്തെത്തിയത് വന്‍ പ്രതിഷേധത്തിന് കാരണമായി.

മോഹനന്റെ മൃതദേഹം പൊതു ദര്‍ശനത്തിനുവച്ചപ്പോള്‍ കൈ ഉയര്‍ത്തി റീത്ത് വാങ്ങുന്ന തലശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ ചിത്രമാണ് മരണ വീട്ടിലെ സെല്‍ഫി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റീത്ത് ക്രോപ് ചെയ്ത് കളഞ്ഞാണ് സംഘപരിവാറിന്റെ ഫോട്ടോ ഷോപ്പ് പരിപാടി. ഇതേ ഫോട്ടോ കോണ്‍ഗ്രസ്, ലീഗ് അനുകൂലികളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

കണ്ണിപ്പൊയില്‍ ബാബുവിന്റെ പഴയ വീഡിയോ ഉപയോഗിച്ച് സംഘപരിവാറിന്റെ വ്യാജ പ്രചാരണവും നടത്തുന്നുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബൈപ്പാസ് വിഷയത്തില്‍ സംസാരിച്ചതിനാലാണ് ബാബു കൊല്ലപ്പെട്ടതെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരണം നടക്കുന്നത്.

എന്നാല്‍ അഞ്ച് മാസം മുമ്പ് പുതുച്ചേരി മുഖ്യമന്ത്രിക്കെതിരെ ബാബു പറഞ്ഞതിന്റെ വീഡിയോ ആണ് പിണറായി വിജയനെതിരെ സംസാരിച്ചു എന്ന വ്യാജേന പ്രചരിപ്പിക്കുന്നത്. ബി.ജെ.പിയുമായി വേദി പങ്കിട്ട ബാബുവിനെ സി.പി.ഐ.എം കൊന്നു എന്ന തരത്തിലും സംഘപരിവാര്‍ പേജുകളില്‍ വ്യാജപ്രചാരണമുണ്ട്. രണ്ട് പേര്‍ മരിച്ച് കിടക്കുമ്പോള്‍ വേണോ വീണ്ടും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ എന്നാണ് സോഷ്യല്‍മീഡിയ വഴി പലരും ചോദിക്കുന്നത്.

 

Related posts