ട്രോളന്മാർക്കെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് നടി സാമന്ത. തന്റെ വസ്ത്രധാരണ രീതിയെ ട്രോളിയതാണ് നടിയെ പ്രകോപിതയാക്കിയത്. ബിക്കിനിയിൽ നിൽക്കുന്ന ഫോട്ടോ സാമന്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയാണ് ചില ട്രോളന്മാർ ഉപയോഗിച്ചിരിക്കുന്നത്.
കടലിൽ കുളിക്കാൻ പോകുന്പോൾ സാരി ഉടുത്തോണ്ട് പോകാൻ പറ്റുമോയെന്നാണ് നടി ചോദിക്കുന്നത്. സാമന്തയുടെ ബിക്കിനിയിട്ട ഫോട്ടായാണ് ട്രോളിന് ഇരയായത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണാർഥം പത്രക്കാരോട് സംസാരിക്കവേയാണ് സാമന്ത ട്രോളന്മാർക്കെതിരെ പൊട്ടിത്തെറിച്ചത്. താൻ കല്യാണം കഴിച്ചത് കൊണ്ടാണ് അവർ ഇങ്ങനെ ട്രോളുന്നതെന്നും എന്നാൽ തനിക്ക് ഒരു കാര്യവും ആരെയും ബോധിപ്പിക്കേണ്ടതില്ലെന്നും സാമന്ത പറഞ്ഞു.