കൊച്ചി: എറണാകുളം, തൃശൂർ സെക്ഷനിൽ റെയിൽപ്പാളങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ മുതൽ 17 വരെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിയന്ത്രണമില്ല. എക്സ്പ്രസ് ട്രെയിനുകൾക്കാണ് ഏറെയും നിയന്ത്രണമുള്ളത്.
ഓഖ-എറണാകുളം, വെരാവൽ-തിരുവനന്തപുരം, ബിക്കാനീർ-കൊച്ചുവേളി, ഹൈദരാബാദ്-കൊച്ചുവേളി സ്പെഷൽ, ഗാന്ധിധാം-നാഗർകോവിൽ, ഭാവ്നഗർ-കൊച്ചുവേളി, പട്ന-എറണാകുളം, നിസാമുദ്ദീൻ-തിരുവനന്തപുരം എന്നീ എക്സ്പ്രസ് ട്രെയിനുകൾ രണ്ടരമണിക്കൂറോളം തൃശൂർഭാഗത്തു പിടിച്ചിടും.
മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് ഒരുമണിക്കൂർ 50 മിനിറ്റും തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് 40 മിനിറ്റും പിടിച്ചിടും. ചൊവ്വ, ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ ഗുരുവായൂർ ചെന്നൈ എക്സ്പ്രസ് രാത്രി 11.25നാകും ഗുരുവായൂരിൽനിന്നു പുറപ്പെടുക.