കേരളത്തില്‍, പ്രത്യേകിച്ച്, കണ്ണൂരില്‍ രാഷ്ട്രീയ അക്രമങ്ങള്‍ ഒന്നിനൊന്ന് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും തമ്മില്‍ കണ്ടാല്‍ പരസ്പരം കുത്തികൊല്ലാത്ത കാലത്തോളം ഇപ്പോള്‍ സംഭവിക്കുന്നതിനെ രാഷ്ട്രീയ കൊലപാതകമെന്ന് വിളിക്കരുതെന്നാണ് ഹരീഷ് പേരടി പരിഹാസരൂപേണ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഹരീഷ് പേരടിയുടെ വാക്കുകള്‍ ഇങ്ങനെ…
‘കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും കണ്ടാല്‍ പരസ്പരം കുത്തികൊല്ലാത്ത കാലത്തോളം ഇത് രാഷ്ട്രീയ കൊലപാതകമല്ല. കുറച്ച് മാനസിക രോഗികള്‍ തമ്മില്‍ നടത്തുന്ന മാനസിക വെറി മാത്രമാണ്. കണ്ണൂരില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളത്തിന് മുന്‍പ് അന്താരാഷ്ട്ര നിലവാരമുള്ള മാനസിക ആരോഗ്യ കേന്ദ്രങ്ങളാണ് വേണ്ടത്’.