വണ്ടിത്താവളം: വൈദ്യുതിയും ജലവും അമൂല്യമാണെന്നു സർക്കാർ അറിയിപ്പുകൾ ഉണ്ടാകാറുണ്ടെങ്കിലും ജനങ്ങൾ ഇത് അംഗീകരിക്കുന്നത് വേനൽ ശക്തമാകുന്ന മേയ് മാസം മാത്രമാണ്. ഇക്കാലയളവിലാണ് ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടമോടുന്നത്.
ഇക്കഴിഞ്ഞദിവസം വണ്ടിത്താവളത്ത് വീടിനു തീപിടിച്ചപ്പോൾ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് വാഹനത്തിന്റെ ഓവർഫ്ളോയിൽനിന്നുള്ള വെള്ളം ശേഖരിക്കാൻ വീട്ടമ്മമാർ എത്തുകയായിരുന്നു.
ഇതു കുടിവെള്ളമായി ഉപയോഗിക്കാനാകില്ലെന്നു ജീവനക്കാർ നിർദേശം നല്കിയിട്ടും റോഡിലേക്ക് ഒഴുകിപ്പോകുന്ന വെള്ളം ഇവർ വസ്ത്രശുചീകരണത്തിനും മറ്റുമായി ഉപയോഗിച്ചു. ഇത്തരത്തിൽ അന്പതോളം കുടം വെള്ളം വീട്ടമ്മാർ ശേഖരിച്ചു.